Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Bull

വെ​ർ​സ്റ്റ​പ്പ​ന് പോ​ൾ പൊ​സി​ഷ​ൻ

അ​​ബു​​ദാ​​ബി: 2025 ഫോ​​ര്‍​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ല്‍ ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ആ​​ര്‍​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന, സീ​​സ​​ണി​​ലെ അ​​വ​​സാ​​ന പോ​​രാ​​ട്ട​​മാ​​യ അ​​ബു​​ദാ​​ബി എ​​ഫ് വ​​ണ്‍ ഇ​​ന്ന്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30ന് ​​യാ​​സ് മ​​രി​​ന സ​​ര്‍​ക്യൂ​​ട്ടി​​ലാ​​ണ് പോ​​രാ​​ട്ടം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​നാ​​യ റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​നെ മ​​റി​​ക​​ട​​ന്ന് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് മ​​ക്‌​ലാ​​ര​​ന്‍റെ ല​​ന്‍​ഡോ നോ​​റി​​സ്. നോ​​റി​​സി​​ന്‍റെ സ​​ഹ​​ഡ്രൈ​​വ​​റാ​​യ ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി​​യും കി​​രീ​​ട​​ത്തി​​നാ​​യി രം​​ഗ​​ത്തു​​ണ്ട്. നി​​ല​​വി​​ല്‍ 408 പോ​​യി​​ന്‍റു​​മാ​​യി നോ​​റി​​സാ​​ണ് ഒ​​ന്നാ​​മ​​ത്. വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ (396) ര​​ണ്ടാ​​മ​​തും പി​​യാ​​സ്ട്രി (392) മൂ​​ന്നാ​​മ​​തു​​മു​​ണ്ട്.

അ​ബു​ദാ​ബി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പോ​ൾ പൊ​സി​ഷ​ൻ പോ​രാ​ട്ട​ത്തി​ൽ വെ​ർ​സ്റ്റ​പ്പ​നാ​ണ് ജേ​താ​വാ​യ​ത്. ഇ​ന്നു ഗ്രി​ഡ് ഒ​ന്നി​ൽ വെ​ർ​സ്റ്റ​പ്പ​ൻ മ​ത്സ​രം ആ​രം​ഭി​ക്കും.

സാ​​ധ്യ​​ത​​ക​​ള്‍

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നി​​ല്‍ ഇ​​ന്നു ഫി​​നി​​ഷ് ചെ​​യ്താ​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍റെ പ്ര​​ക​​ട​​നം ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ നോ​​റി​​സി​​ന് ചാ​​മ്പ്യ​​നാ​​കാം. വെ​​ര്‍​സ്റ്റ​​പ്പ​​നു ചാ​​മ്പ്യ​​നാ​​ക​​ണ​​മെ​​ങ്കി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യു​​ക മാ​​ത്ര​​മ​​ല്ല, നോ​​റി​​സ് നാ​​ലോ അ​​തി​​ല്‍ താ​​ഴെ​​യോ ആ​​കു​​ക​​യും വേ​​ണം. പി​​യാ​​സ്ട്രി​​ക്കു കി​​രീ​​ട​​ത്തി​​ലെ​​ത്ത​​ണ​​മെ​​ങ്കി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം നോ​​റി​​സ് ചു​​രു​​ങ്ങി​​യ​​ത് ആ​​റോ അ​​തി​​ല്‍ താ​​ഴെ​​യോ സ്ഥാ​​ന​​ത്താ​​ക​​ണം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍റെ ഫി​​നി​​ഷിം​​ഗ് പി​​യാ​​സ്ട്രി​​ക്കു ബാ​​ധ​​ക​​മാ​​കി​​ല്ല.

Latest News

Corehub Up